കുട്ടിക്കാലത് റമളാന്‍ കാത്തിരിപ്പിന്റെ മാസമാണ്. ദിവസവും മഗ്രിബ് ബാങ്ക് കേള്കാനയുള്ള കാത്തിരിപ്പും, പിന്നെ അത് കഴിഞ്ഞു വയറ് നിറഞ്ഞു കഴിയുംപോളേക്ക് പെരുന്നാള്‍ ദിനം എന്നാണെന്ന്ള്ള അടുത്ത കാത്തിരിപ്പുമാണ് . സ്കൂള്‍ ദിനങ്ങളില്‍ ക്ലാസ്സ് കട്ട് ചെയ്യാനുള്ള ഒരു മാര്‍ഗം കൂടിയാണ് നോയമ്പ്. അന്യ മതസ്തരായ ടീചര്മാരോട് ക്ഷീണം അഭിനയിച്ചു വീട്ടില്‍ പോകാന്‍ അനുവാദം വാങ്ങും. കൂട്ടുകാരന്‍ താഹയും കാണും കൂടെ അഭിനയത്തിന്. നേരത്തെ പോയാലും വീട്ടില്‍ പതിവ് സമയത്ത് തന്നെ ഇതും എന്നഒരു പ്രതെകത ഉണ്ടായിരുന്നു. എല്ലാ ദിവസവും വയ്കിട്ടു പള്ളിയില്‍ പോകും . അത്രയും സമയം പുസ്ടകങ്ങളില്‍ നിന്ന് രക്ഷ പെടാനുള്ള ഒരു മാര്‍ഗം കൂടിയാണ് ഈ പോക്ക്.
നോമ്പിനെ കുറിച്ച് മറക്കാത്ത അനുഭവം, അയലത്തെ തടിമില്ലില്‍ ജോലി ചെയ്തിരുന്ന തമിഴ്നടുകാരന്‍ ചെല്ലപ്പ അണ്ണന്‍ ഓഫര്‍ ചെയ്ത ഇഞ്ചി മുട്ടയിയില്‍ ആരുമറിയാതെ നൂമ്പ് മുറിച്ചതും, വയ്കുന്നേരം ബാക്കിയുള്ളവരോടൊപ്പം ഇഫ്താറില്‍ ഒരു നഷ്ട ബോധത്തോട് കൂടി പങ്കെടുത്തിരുന്നതുമാണ്.
നോമ്പ് കഴിഞ്ഞു വരുന്ന പെരുന്നാള്‍ ഞങ്ങള്ക് ആഘോഷത്തിന്റെ ദിനമാണ്. പുലരിക്കു തന്നെ സൈകിളില്‍ ധാന്യ പോതികളുമായ് ഫിത്വര്‍ സക്കാത്ത് കൊടുക്കാന്‍ പോകും. ബന്ധത്തിലും അയല്കരിലും പെട്ട അര്‍ഹാരയവര്കാന് സക്കാത്ത് നല്‍കാറ്. മിക്കവാറും പ്രായമായ സ്ത്രീകല്കായിരിക്കും നല്‍കുന്നത്. അവര്‍ ഒരു പ്രാര്‍ത്ഥനയോടെ അത് വാങ്ങും. ഗള്‍ഫില്‍ പോകാന്‍ യാത്ര ചോദിക്കുമ്പോള്‍ നിറഞ്ഞ കണ്ണും പ്രര്തനയുമായ് എന്നെ ആശ്ലേഷിച്ച അതില്‍ ഒരു ഉമ്മയെ ഞാന്‍ ഇന്ന് ഓര്‍ക്കുന്നു. അടുത്ത ലീവിന് അവരെ കാണാനാകില്ലെന്ന ഒരു വേദനയോടെ. .................
സക്കാത് നല്‍കിയ ശേഷം പ്രഭാത ഭക്ഷണശേഷം തലേന്ന്' സാരംഗി'തയ്യല്‍ കടക്കു മുന്നില്‍ ഒരു അനിശ്ചിതത്വട്ടിനോടുവില്‍തയ്ച്ചു കിട്ടിയ പുത്തന്‍ ഷര്‍ട്ടും പന്റുമിട്ടു നേരെ അടുത്തുള്ള രിഫായി പള്ളിയിലേക്ക്. അവിടെയാണ് ഞങ്ങളുടെ സ്ഥിരം നമസ്കാരം, മാത്രവുമല്ല ചുറ്റുവട്ടത്തെ കൂട്ടുകാരൊക്കെ ഒതുകൂടുന്നതും അവിടെയാണ്. ശേഷം നെയ്ച്ചോറും കൂട്ടി വീട്ടുകാരോടൊപ്പം ഉച്ച ഭക്ഷണം. പിന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഭവന സന്ദര്‍ശനമാണ്. ഇടക്ക് കയ്യില്‍ വരുന്ന 'കൈമടക്കുകള്‍' കൊണ്ട് കൂട്ടുകാരുമായി വയ്കുന്നേരം ഒരു സിനിമ അല്ലെങ്കില്‍ ബീച്ചില്‍. അങ്ങനെ കാത്തിരിപ്പിന്റെ ആഘോഷങ്ങള്‍ അവസാനിക്കുന്നു.
No comments:
Post a Comment