Sunday, August 22, 2010

ദൂരദര്‍ശന്റെ ചതി.. അഥവാ ഒരു യുവജനോത്സവ ഓര്മ

സ്ഥിരമായി സ്റ്റെജിനു പുറത്തുള്ള എല്ലാ മത്സരങ്ങളിലും പങ്ങേടുക്കുന്നതാണ്, പ്രതേകിച് , ആളു കുറവുള്ള എല്ലാ മത്സരങ്ങല്കും . പ്ലസ് ടു ആയില്ലേ ഇനിയെങ്കിലും വ്യവസ്ഥിതി മാറ്റണം.. അങ്ങനെ ഞങ്ങള്‍ നാലഞ്ചുപേര്‍ ഒരു തീരുമാനമെടുത്തു.. ഒരു മൈം അവതരിപ്പിക്കുക തന്നെ.. അതാവുമ്പോള്‍ മുഖം ആരും തിരിച്ചറിയില്ലല്ലോ... ആയിടക്ക് ദൂരദര്‍ശനില്‍ കണ്ട ഒരു മൈം ഓര്‍മവന്നു. ഭാരത മാതാവിനെ തീവ്രവാദികള്‍ അപമാനിക്കുന്നതും ഒടുവില്‍ ദേശസ്നേഹികള്‍ നന്മയുടെ മാര്‍ഗത്തിലേക്ക് മട്ടിവിടുന്നതുമാണ് തീം. അതുതന്നെ കാച്ചാം എന്ന് കരുതി. ഞങ്ങളുടെ അഭിപ്രായത്തില്‍ അത് വളരെ മനോഹരമായി അവതരിപിച്ചു.. പക്ഷെ ദൂരദര്‍ശന്‍ ഞങ്ങളെ ചതിച്ചു.. പങ്കെടുത്ത എല്ലാ ടീമുകളും അവതരിപിച്ചത് ഒരേ മൈം. തീവ്രവാദികളെയും രാജ്യസ്നേഹികളെയും കണ്ടു മടുത്ത വിധികര്താക്കള്‍ ഒരു തീരുമാനമെടുത്തു.. ഇത്തവണ മൈമിന് അവാര്‍ഡ് ഇല്ല.

അങ്ങനെ aരങ്ങേടം തന്നെ അയ്ശ്വര്യ പൂര്‍ണമായിപര്യവസാനിച്ചു..

Saturday, August 21, 2010

ആദ്യ കമ്പ്യൂട്ടര്‍ അനുഭവം

സ്കൂളിലെ കമ്പ്യൂട്ടര്‍ മുറി ഞങ്ങള്കെന്നും അത്ഭുതമായിരുന്നു. എട്ടാം ക്ലാസ്സില്‍ മാത്രം തുറക്കപ്പെടുന്ന ഒരു മുറി . തുറന്നാല്‍ താനെ അടയുന്ന കതകുകള്‍. അകത്തെ ചൂട് വായു പുറത്തു കളയാന്‍ പങ്കകള്‍ , മറ്റു ക്ലാസ്സുകലില്ലെതുപോലെ പ്രാവുകള്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാതിരിക്കാന്‍ വല കൊണ്ട് മൂടിയ വെന്റിലറെരുകള്‍ , ഒരിക്കലും തുറക്കാത്ത ജെനലകള്‍ .ഇരുണ്ട നീല നിറത്തില്‍ ചുവരുകള്‍. ചുരുക്കത്തില്‍ വളരെ അംബരപ്പുളവാക്കുന്ന ഒരു സംഗതി. ഒടുവില്‍ ഞങ്ങളുടെ നാള്‍ എത്തി . പത്തു പേരെ വീതം ആണ് അകത്തേക്ക് കയറ്റുന്നത്.. ആകംക്ഷക്കൊടുവില് ഞങ്ങളുടെ ഊഴം എത്തി. മുറിക്കുള്ളില്‍ നാലഞ്ച് കമ്പ്യൂട്ടര്‍ പുതച്ചു മൂടി ഇരിക്കുന്നു. ഒരെന്നത്തിലാണ് ഞങ്ങളുടെ 'ട്രെയിനിംഗ്'. നീല നിറത്തില്‍ ഉള്ളs സ്ക്രീന്‍മുന്‍പ് വന്നവരുടെ പേരുകള്‍ വെള്ള നിറത്തില്‍ തെളിഞ്ഞു നില്കുന്നു. ടീച്ചര്‍ എന്നോട്എന്റെ പേര് ടൈപ്പ് ചെയ്യാന്‍ പറഞ്ഞു. s...i..y..a...d എവിടെ കയ്യ് വിറക്കുന്നു...ഹോ ഒടുവില്‍ എല്ലാ ശരിയായി. വല്യ എന്തോ നേടിയ മട്ടില്‍ ഞങ്ങള്‍ മുറിയില്‍ നിന്നിറങ്ങി. ടീച്ചര്‍ മുറി പൂട്ടി തക്കൊലുമായ് പൊയ്. ഇനി ആ അത്ഭുത മുറി അടുത്ത 8o ക്ലാസ്സിനുള്ളതാണ്.

ഇപ്പൊ കുട്ടികള്‍ എല്‍ കെ ജി ക്ക് തന്നെ കമ്പ്യൂട്ടറില്‍ പെയിന്റിംഗ് ചെയ്യുന്നത് കാണുമ്പോള്‍ ഞാനോര്‍ത്തു പോകും അന്നത്തെ ആ ഉജ്ജ്വല ദിനം.

Wednesday, August 11, 2010

പ്രണയക്കിളികള്‍


വീട്ടില്‍ എതിര്‍പ്പായിരുന്നു... എന്നാലും ഞാന്‍ ഒരു തീരുമാനമെടുത്തു... ഒന്നങ്ങു ഉണ്ടാക്കുക തന്നെ വിലതിരക്കിയപ്പോള്‍ കീശയില്‍ ഒതുങ്ങില്ലെന്നു മനസ്സിലായി. .. അടുത്തുള്ള ആക്രിക്കടകെലെല്ലാം കയറിയിറങ്ങി കമ്പി വലകളും തകിടും സങ്കടിപ്പിച്ചു. വീടിനപ്പുറം തടിമില്ലുകള്‍ ഉണ്ടായിരുനതിനാല്‍ പലകക്കും ക്ഷാമമില്ല. അങ്ങനെ അയല്കാരന് ഫൈസല്‍ നെയും കൂട്ടി പണിതുടങ്ങി.. നല്ല ഒന്നാന്തരം ഒരു 'കിളിക്കൂട്‌'.

ഒരു കരിച്ചട്ടി തരപ്പെടുത്തി അകത്തു കിളികള്‍ക്ക് പ്രതീകം 'സ്യുട്ട് ' ഉണ്ടാക്കി. കയ്യിലിരുന്ന പൈസ കൊടുത്ത് രണ്ടു സുന്ദരന്‍ (അല്ല ഒരു സുന്ദരനും ഒരു സുന്ദരിയും) കിളികളെ വാങ്ങി..

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവയുടെ അടുത്ത തലമുറകള്‍ വിരിഞ്ഞിറങ്ങി.. അവ്വക്കൊക്കെ വേണ്ടി വേറെ വേറെ സ്യുട്ട് കള്‍ ഉണ്ടാക്കി.. ഒടുവില്‍ തൊഴില്‍ തേടി പുറത്തുപോകേണ്ടി വന്നപ്പോള്‍ അവകളെ നോക്കാന്‍ നിര്‍മാതാവ് ഫൈസല്‍ തന്നെ കൊണ്ടുപോയി.... ഒടുവിലെ വിവരങ്ങള്‍ വച്ചിട്ട് അവന്റെ വരുമാനത്തിന്റെ പകുതിയും പ്രണയക്കിളികള്‍ (ലവ് ബേര്‍ഡ്സ് ) തന്നെ തിന്നു തീര്കുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്..






Powered By Blogger