Saturday, August 21, 2010

ആദ്യ കമ്പ്യൂട്ടര്‍ അനുഭവം

സ്കൂളിലെ കമ്പ്യൂട്ടര്‍ മുറി ഞങ്ങള്കെന്നും അത്ഭുതമായിരുന്നു. എട്ടാം ക്ലാസ്സില്‍ മാത്രം തുറക്കപ്പെടുന്ന ഒരു മുറി . തുറന്നാല്‍ താനെ അടയുന്ന കതകുകള്‍. അകത്തെ ചൂട് വായു പുറത്തു കളയാന്‍ പങ്കകള്‍ , മറ്റു ക്ലാസ്സുകലില്ലെതുപോലെ പ്രാവുകള്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാതിരിക്കാന്‍ വല കൊണ്ട് മൂടിയ വെന്റിലറെരുകള്‍ , ഒരിക്കലും തുറക്കാത്ത ജെനലകള്‍ .ഇരുണ്ട നീല നിറത്തില്‍ ചുവരുകള്‍. ചുരുക്കത്തില്‍ വളരെ അംബരപ്പുളവാക്കുന്ന ഒരു സംഗതി. ഒടുവില്‍ ഞങ്ങളുടെ നാള്‍ എത്തി . പത്തു പേരെ വീതം ആണ് അകത്തേക്ക് കയറ്റുന്നത്.. ആകംക്ഷക്കൊടുവില് ഞങ്ങളുടെ ഊഴം എത്തി. മുറിക്കുള്ളില്‍ നാലഞ്ച് കമ്പ്യൂട്ടര്‍ പുതച്ചു മൂടി ഇരിക്കുന്നു. ഒരെന്നത്തിലാണ് ഞങ്ങളുടെ 'ട്രെയിനിംഗ്'. നീല നിറത്തില്‍ ഉള്ളs സ്ക്രീന്‍മുന്‍പ് വന്നവരുടെ പേരുകള്‍ വെള്ള നിറത്തില്‍ തെളിഞ്ഞു നില്കുന്നു. ടീച്ചര്‍ എന്നോട്എന്റെ പേര് ടൈപ്പ് ചെയ്യാന്‍ പറഞ്ഞു. s...i..y..a...d എവിടെ കയ്യ് വിറക്കുന്നു...ഹോ ഒടുവില്‍ എല്ലാ ശരിയായി. വല്യ എന്തോ നേടിയ മട്ടില്‍ ഞങ്ങള്‍ മുറിയില്‍ നിന്നിറങ്ങി. ടീച്ചര്‍ മുറി പൂട്ടി തക്കൊലുമായ് പൊയ്. ഇനി ആ അത്ഭുത മുറി അടുത്ത 8o ക്ലാസ്സിനുള്ളതാണ്.

ഇപ്പൊ കുട്ടികള്‍ എല്‍ കെ ജി ക്ക് തന്നെ കമ്പ്യൂട്ടറില്‍ പെയിന്റിംഗ് ചെയ്യുന്നത് കാണുമ്പോള്‍ ഞാനോര്‍ത്തു പോകും അന്നത്തെ ആ ഉജ്ജ്വല ദിനം.

No comments:

Post a Comment

Powered By Blogger