സ്ഥിരമായി സ്റ്റെജിനു പുറത്തുള്ള എല്ലാ മത്സരങ്ങളിലും പങ്ങേടുക്കുന്നതാണ്, പ്രതേകിച് , ആളു കുറവുള്ള എല്ലാ മത്സരങ്ങല്കും . പ്ലസ് ടു ആയില്ലേ ഇനിയെങ്കിലും ഈ വ്യവസ്ഥിതി മാറ്റണം.. അങ്ങനെ ഞങ്ങള്‍ നാലഞ്ചുപേര്‍ ഒരു തീരുമാനമെടുത്തു.. ഒരു മൈം അവതരിപ്പിക്കുക തന്നെ.. അതാവുമ്പോള്‍ മുഖം ആരും തിരിച്ചറിയില്ലല്ലോ... ആയിടക്ക് ദൂരദര്‍ശനില്‍ കണ്ട ഒരു മൈം ഓര്‍മവന്നു. ഭാരത മാതാവിനെ തീവ്രവാദികള്‍ അപമാനിക്കുന്നതും ഒടുവില്‍ ദേശസ്നേഹികള്‍ നന്മയുടെ മാര്‍ഗത്തിലേക്ക് മട്ടിവിടുന്നതുമാണ് തീം. അതുതന്നെ കാച്ചാം എന്ന് കരുതി. ഞങ്ങളുടെ അഭിപ്രായത്തില്‍ അത് വളരെ മനോഹരമായി അവതരിപിച്ചു.. പക്ഷെ ദൂരദര്‍ശന്‍ ഞങ്ങളെ ചതിച്ചു.. പങ്കെടുത്ത എല്ലാ ടീമുകളും അവതരിപിച്ചത് ഒരേ മൈം. തീവ്രവാദികളെയും രാജ്യസ്നേഹികളെയും കണ്ടു മടുത്ത വിധികര്താക്കള്‍ ഒരു തീരുമാനമെടുത്തു.. ഇത്തവണ മൈമിന് അവാര്‍ഡ് ഇല്ല.
അങ്ങനെ aരങ്ങേടം തന്നെ അയ്ശ്വര്യ പൂര്‍ണമായിപര്യവസാനിച്ചു..
No comments:
Post a Comment