Wednesday, August 11, 2010

പ്രണയക്കിളികള്‍


വീട്ടില്‍ എതിര്‍പ്പായിരുന്നു... എന്നാലും ഞാന്‍ ഒരു തീരുമാനമെടുത്തു... ഒന്നങ്ങു ഉണ്ടാക്കുക തന്നെ വിലതിരക്കിയപ്പോള്‍ കീശയില്‍ ഒതുങ്ങില്ലെന്നു മനസ്സിലായി. .. അടുത്തുള്ള ആക്രിക്കടകെലെല്ലാം കയറിയിറങ്ങി കമ്പി വലകളും തകിടും സങ്കടിപ്പിച്ചു. വീടിനപ്പുറം തടിമില്ലുകള്‍ ഉണ്ടായിരുനതിനാല്‍ പലകക്കും ക്ഷാമമില്ല. അങ്ങനെ അയല്കാരന് ഫൈസല്‍ നെയും കൂട്ടി പണിതുടങ്ങി.. നല്ല ഒന്നാന്തരം ഒരു 'കിളിക്കൂട്‌'.

ഒരു കരിച്ചട്ടി തരപ്പെടുത്തി അകത്തു കിളികള്‍ക്ക് പ്രതീകം 'സ്യുട്ട് ' ഉണ്ടാക്കി. കയ്യിലിരുന്ന പൈസ കൊടുത്ത് രണ്ടു സുന്ദരന്‍ (അല്ല ഒരു സുന്ദരനും ഒരു സുന്ദരിയും) കിളികളെ വാങ്ങി..

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവയുടെ അടുത്ത തലമുറകള്‍ വിരിഞ്ഞിറങ്ങി.. അവ്വക്കൊക്കെ വേണ്ടി വേറെ വേറെ സ്യുട്ട് കള്‍ ഉണ്ടാക്കി.. ഒടുവില്‍ തൊഴില്‍ തേടി പുറത്തുപോകേണ്ടി വന്നപ്പോള്‍ അവകളെ നോക്കാന്‍ നിര്‍മാതാവ് ഫൈസല്‍ തന്നെ കൊണ്ടുപോയി.... ഒടുവിലെ വിവരങ്ങള്‍ വച്ചിട്ട് അവന്റെ വരുമാനത്തിന്റെ പകുതിയും പ്രണയക്കിളികള്‍ (ലവ് ബേര്‍ഡ്സ് ) തന്നെ തിന്നു തീര്കുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്..






No comments:

Post a Comment

Powered By Blogger