അങ്ങനെ മറ്റൊരു വെകേഷന്‍കുറച്ചെങ്കിലും കുറെയേറെ പദ്ധതികളുമായി നാട്ടിലേക്ക്. ...................
> MSN കോളേജില്‍ പൂര്‍വ വിധ്യര്‍ത്തി സംഗമം .
> ഒന്നുരണ്ടു സുഹൃത്തുക്കളുടെ കല്യാണം.
> കൊല്ലം ആലപ്പുഴ പാസന്ചറില്കയറണം ആലപ്പുഴയിലെ കുടുംബശ്രീയില്‍ (മാരാരി) പഴയ സഹപ്രവര്‍ത്തകരെ കാണണം. പിന്നെ അവിടെ കുട്ടനാടന്‍ കായലില്‍ തോണി യാത്ര , അവിടെ കള്ള് ഷാപ്പില്‍ കയറി നല്ല അപ്പവും, കപ്പയും, മീന്‍ കറിയും കഴിക്കണം. ആലപ്പുഴ ബീച്ചില്‍ ഒറ്റയ്ക്ക് ഒന്ന് രണ്ടു മണിക്കൂര്‍ ഇരിക്കണം.
> ആള് കുറഞ്ഞ ദിവസം നോക്കി കൊല്ലം തീയറ്ററില്‍ പോകണം (ബെസ്റ്റ് ആക്ടര്‍, Electra, Guzarish).
> കൊല്ലം ബീച്ചിലും ജെറോം നഗറിലും കുറച്ചു കറങ്ങണം.
> പിന്നെ പ്രവാസത്തില്‍ നഷ്ടപ്പെടുന്ന പഴയ ബന്ധങ്ങള്‍ പുതുക്കണം.
>സൈക്കിള്‍ സവാരി cheyyanam .
> 'കുറ്റിച്ചിറ്യിലെ" പെട്ടിക്കടക്ക് മുന്‍പില്‍ നിവര്‍ന്നു നില്‍കുന്ന ഞാലിപ്പൂ്വന് കുലയില്‍ നിന്ന് രണ്ടെണ്ണം ഉരിഞ്ഞു അവിടെ നിന്ന് തന്നെ കഴിക്കണം.
> raavile വീടിനടുക്കlayil നാട്ടു കാര്യം തിരക്കിയും, ഉമ്മറതു ഗള്‍ഫ് വിശേഷം പറഞ്ഞും കുറച്ചു ദിനങ്ങള്‍.
> ഇതിനെല്ലാം മുന്‍പ്.. സ്ഥിരം ചില ചോദ്യത്തിന് ഉത്തരം കണ്ടെത്തണം.... "എന്ന് വന്നു ?... എന്ന് തിരികെ പോണു?....... :)
ഇനി സമയമില്ല.. പെട്ടി പായ്ക്ക് ചെയ്യാന്‍ സമയമായി. ഇന്ന് രാത്രി സൗദി ടൈം പതിനൊന്നു മണിക്കാണ് വിമാനം(ജെറ്റ്). അപ്പോള്‍ എല്ലാവരെയും നാട്ടില്‍ കാണാം.
സിയാദ്
No comments:
Post a Comment