ആലപ്പുഴ എന്റെ അനുഭവത്തില്‍ പറഞ്ഞാല്‍ നിഷ്കളംഗത നിറഞ്ഞ ഒരു ഗ്രാമമാണ്-അവിടത്തെ ജനങ്ങളും പ്രകൃതിയും. എന്റെ മാതൃ ജില്ല കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
ഒരു വര്ഷം എനിക്ക് ജോലി സംബന്തമായി അവിടെ താമസിക്കേണ്ടിയും ജനങ്ങളുമായി കൂടുതല്‍ ഇടപെടെണ്ടിയും വന്നിട്ടുണ്ട്. ജില്ലയുടെ ഏതാണ്ടെല്ല കോണുകളിലും ഞാന്‍ സഞ്ചരിച്ചു. ആലപ്പുഴ ബീച്ചിലെ ഏകാന്തമായ വൈകുന്നേരങ്ങളും തോണി യാത്രകളും എനിക്ക് വല്ലാത്ത ഗ്രിഹാതുരത്വം തരുന്ന ഓര്‍മകളാണ്.
അത് പറഞ്ഞപ്പോഴാണ് മറക്കാനാവാത്ത ഒരു സംഭവം ഓര്മ വരുന്നത്. എന്റെ കുടുംബശ്രീ ജോലി സംബന്തമായിട്ടു 'കാവാലം' എന്നാ സ്ഥലത്തേക്ക് പോകേണ്ടതുണ്ടായിരുന്നു.. ബോട്ട് ആണ് യാത്രാമാര്‍ഗം.. ഞാന്‍ ആലപ്പുഴ ബോട്ട് ജെട്ട്യിയിലെത്തി. ഒരു പിടിയും ഇല്ല എങ്ങനാ പോകേണ്ടതെന്ന്. ഞാന്‍എന്കൊയറി യില്‍ ചെന്ന് ബോട്ട് പുറപ്പെടുന്ന സമയം അന്വേഷിച്ചു. മൂന്നു നാല് ഉദ്യോഗസ്ടന്മാര്‍ അവിടെ സൊറ പറഞ്ഞിരിപ്പാണ്. അവര്‍ എന്നെ തുറിച്ചു നോക്കി.. നോട്ടം കണ്ടാല്‍ - 'എന്കൊയറി' ലാണോ ഇതൊക്കെ അന്വേഷിക്കുന്നത് എന്ന ഭാവം.
സമയം പറയുന്ന മട്ടില്ല. എനിക്ക് വാശിയായി. അവിടെ സ്റ്റാര്‍ട്ട് ചെയ്തിട്ടിരിക്കുന്ന ഒരു ബോട്ടില്‍ വലിഞ്ഞു കയറി. ആലപ്പുഴ എവിടെ ഫോക്കസ് ചെയ്താലും മനോഹര ദ്രിശ്യമാണ്, അതിനാല്‍ തന്നെ എന്റെ എല്ലാ യാത്രയിലും sony സൈബര്‍ ഷോട്ട് ക്യാമറയും കൂടെ കാണും. പ്രകൃതി ഭംഗി ആസ്വദിച്ചും ഫോട്ടോ എടുത്തും ഞാന്‍ നിന്ന് . ബോട്ട് ഓരോ കടവിലും ആളിനെ കയറ്റി മുന്നോട്ടു പൊയ്. കണ്ടക്ടര്‍ ടിക്കറ്റ് തരാന്‍ വന്നപ്പോഴാണ് അബദ്ധം മനസിലായത്.. ബോട്ട് കവലതെക്കുല്ലതല്ല.. എന്റെ നിസ്സഹായത മനസിലാക്കി അവര്‍ എനിക്ക് അടുത്തുള്ള ഒരു കടവില്‍ അടുപ്പിച്ചു. അതുവഴി ഉടനെ എനിക്ക് പോകാനുള്ള ബോട്ട് വരുമത്രേ. ഞാന്‍ അവിടെ ഇറങ്ങി . ഏകദേശം ഒന്ന് രണ്ടു മണിക്കൂറോളം അവിടെ നില്‍കേണ്ടി വന്നു. ചെറുതായി ചാറ്റല്‍ മഴടുണ്ടായിരുന്നു . അവിടെ കടവില്‍ ഒരു അച്ഛനും മകനും ചൂണ്ട യ്ട്ടു മീന്‍ പിടിക്കുകയാണ്. അവരുടെ മുഖത്തെ ഭാവം കണ്ടാലറിയാം, ഇന്ന് കാര്യമായി ഒന്നും ചൂണ്ടയില്‍ കൊതിയിട്ടില്ലെന്നു. കക്കയിരചിയാണ് ഇരയായി ചൂണ്ടയില്‍ കൊളുത്തി ഇട്ടു കൊണ്ടിരുന്നത്. ഞാന്‍ അതും നോക്കി കുറെ നേരം നിന്ന്. അപ്പോഴാണ് വെള്ളത്തിനടിയിലൂടെ എന്തോ ഒന്ന് പോകുന്നത് പോലെ തോന്നി. സൂക്ഷിച്ചു നൂകിയപ്പോള്‍ അത് ഒരു മനുഷ്യനാണെന്നു മനസിലായി . വെള്ളത്തിനടിയില്‍ കരയിലെ കരിങ്കല്‍ ഭിത്തികളില്‍ ഇരിക്കുന്ന ചെമ്മീനിനെ പിടിക്കുകയാണ് കക്ഷി. പിടിച്ച ചെമ്മീനിനെ മടിക്കുത്തിലെ സഞ്ചിയിലാക്കുന്നു. പുള്ളിക്കവിടുത്തെ കല്ല് ഷാപ്പ് കരാര്‍ ഉണ്ട്. പിടിക്കുന്ന മീനിനെ ദിവസവും നിശ്ചിത വിലക്ക് നല്‍കണം. വെള്ളത്തിന് മുകളില്‍ വന്ന അയാള്‍ ചൂണ്ടയിട്ടു കൊണ്ടിരുന്ന ആളുമായി കുശലം പറഞ്ഞിട്ട വീണ്ടും വെള്ളതിനടിയിലീക് ഊളിയിട്ടു പൊയ്.
അതിനു ശേഷം ഒരു വലിയ വള്ളത്തില്‍ കുറെ പേര്‍ ആ കടവിലേക്ക് വന്നു. അവിടെ വെള്ളത്തില്‍ ഉറപ്പിച്ചി നിര്‍ത്തിയിരുന്ന മുളം കുട്ടികള്‍ അവര്‍ എടുത്തു മാറ്റി. വെള്ളത്തിനടിയില്‍ നിന്ന് എന്തോ പുറത്തെടുക്കാനുള്ള ശ്രമമാണ്. ഒരു പ്രത്യേക തരാം കൂടയാണ് സംഗതി. അത് മത്സ്യങ്ങളെ പിടിക്കാനുള്ള ഒരുതരം കെണി ആയിരുന്നു. ഒഴുക്കില്‍ വരുന്ന മീനുകള്‍ കൂടക്കുള്ളില്‍ പെട്ടാല്‍ പിന്നെ തിരികെ ഇറങ്ങാന്‍ കഴിയില്ലത്രേ.
കുറച്ചു കൂടി കഴിഞ്ഞപ്പോഴേക്കും എനിക്ക് പോകാനുള്ള ബോട്ട് ദൂരീക്ക് കൂടി വരുന്നത് കണ്ടു. ചൂണ്ടക്കാരന്‍ ഉറക്കെ കൂകി വിളിച്ചു ആ ബോട്ട് എനിക്ക് പോകാനായി കടവിലെക്കടുപ്പിച്ചു..
ബോട്ട് മാറിയെങ്കിലും കുറെ നല്ല കാഴ്ചകള്‍ കിട്ടിയ ഓര്‍മയില്‍ ഞാന്‍ എന്റെ ലക്ഷ്യത്തിലേക്ക് യാത്രാ തുടര്‍ന്ന്
ഔ ചിന്ത മാത്രം മനസ്സില്‍ അലട്ടിക്കൊണ്ടിരുന്നു. നമ്മുടെയൊക്കെ പ്രവൃത്തികള്‍ തന്നെയല്ലേ ഈ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുനത്. .... ഞാന്‍ കയ്യിലെ പ്ലാസ്റ്റിക് മിനറല്‍ വാട്ടര്‍ ബോട്ടില്‍നിന്നും ഒരു കവില്‍ വെള്ളം കൂടി കുടിച്ചു മറ്റു കാഴ്ചകളിലേക്ക് കണ്ണോടിച്ചു ......
SIYAD FROM MARRI.....
ReplyDelete